ഇനി നല്ല നാടൻ അടി, എല്ലാ തടസങ്ങളും ഭേദിച്ച് കടുവ പറഞ്ഞദിവസം തന്നെ തിയേറ്ററുകളിലേക്കെന്ന് പൃഥ്വി


എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളിൽ എത്തുന്നു എന്നാണ് ഫെയ്സ്ബുക്കിൽ പൃഥ്വിരാജ് കുറിച്ചത്.

'കടുവ'യിൽ പൃഥ്വിരാജ് | ഫോട്ടോ: https://twitter.com/PrithvirajProd

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നേരത്തേ പ്രഖ്യാപിച്ചപോലെ ഈ മാസം ഏഴിന് തന്നെയെത്തും. നിർമാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളിൽ എത്തുന്നു എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പൃഥ്വിരാജ് കുറിച്ചത്. ടിക്കറ്റിന്റെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 'കടുവ'. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്ത് വിട്ടത്. ജോൺ എബ്രഹാമിന്റെ ഏക് വില്ലനാണ് ഈ പട്ടികയിൽ ഒന്നാമത്.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജം ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: kaduva censoring completed, kaduva releasing on july 7, prithviraj sukumaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented