ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്നുള്ള രംഗങ്ങൾ
അഭിനേതാവ് എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ പെരുന്നാള്‍ റിലീസ് ചിത്രം കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ ട്രൈലര്‍ റിലീസായി. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 21നാണ് പെരുന്നാള്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷര്‍ഫു,ഉമ്പാച്ചി എന്നിവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജേഷ് നാരായണന്‍,ഷിനാസ് അലി, പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
Content Highlights: Kadina Kadoramee Andakadaham Official Trailer Basil Joseph Muhashin Govind Vasantha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..