ബേസിൽ നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി 


നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന് പുഴു, ഉണ്ട എന്നീ ചിത്രങ്ങൾ രചിച്ച ഹർഷത് ആണ് കഥയും തിരക്കഥയും.

കഠിന കഠോരമി അണ്ഡകടാഹത്തിൽ ബേസിൽ ജോസഫ്

ബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയാ പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസ്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന് പുഴു, ഉണ്ട എന്നീ ചിത്രങ്ങൾ രചിച്ച ഹർഷത് ആണ് കഥയും തിരക്കഥയും.

അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്.



പ്രോജക്ട് ഡിസൈനർ -ടെസ്സ് ബിജോയ്, ആർട്ട്‌ ഡയറക്ഷൻ -ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ -ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -അനീഷ് ജോർജ്, മേക്കപ്പ് -സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം -അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ -സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് -ഷിജിൻ പി രാജ് എന്നിവരാണ്.

ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: Kadina Kadoramee Andakadaham Poster, Basil Joseph New Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented