ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. " കടവുൾ സകായം നടന സഭ " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സത്യനേശൻ നാടാർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്.

രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിൻ ചന്ദ്രൻ എഴുതുന്നു. ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസെെനർ-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂർ നിർവഹിക്കുന്നു.എഡിറ്റർ-പ്രവീൺ പ്രഭാകർ,
മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റിൽസ്- വിഷ്ണു എസ് രാജൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Dhyan Sreenivasan New Movie Kadavul Sakayam Nadanasabha directed by Jithu Vayalil written by Bipin Chandra