മലയാളത്തിൽ ഒരു ത്രീഡി ചിത്രം കൂടി ഒരുങ്ങുന്നു. കടമറ്റത്ത് കത്തനാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത് ബാബു ആന്റണിയാണ്. എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.എസ്. സുരേഷ് ബാബുവാണ്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് ചിത്രം പറയുന്നത്. 2011-ൽ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ ബാബു ആന്റണിയായിരുന്നു നായകവേഷത്തിൽ.

തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി ചിത്രം ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

 

ബാനർ - എ വി പ്രൊഡക്ഷൻസ്, സംവിധാനം - ടി എസ് സുരേഷ്ബാബു, നിർമ്മാണം - എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം - യു കെ സെന്തിൽകുമാർ , രചന - ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് - കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടർ - റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ - ബിജു കെ , ചമയം - പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് - നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ അരോമ , പ്രോജക്ട് കോ - ഓർഡിനേറ്റർ - റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ - ജീമോൻ പുല്ലേലി , പി ആർ ഓ - വാഴൂർ ജോസ് , അജയ് തുണ്ടത്തിൽ.

Content Highlights: Kadamattathu Kathanar, new malayalam 3D movie, Babu Antony