യസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാര്‍ നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍. നടന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. 

കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രമാണ് ഇത്. ജയസൂര്യ തന്നെ നയാകനായ ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. റോജിന്‍ തോമസ് ആണ് സംവിധാനം. ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ.

ഇന്ത്യയില്‍ ആദ്യമായി വര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടമറ്റത്ത് കത്തനാര്‍ എന്ന ഈ ചിത്രത്തിനുണ്ട്. ലയണ്‍ കിങ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. സാങ്കേതികപരമായി രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രം മികച്ചൊരു ഫാന്റസി-ത്രില്ലര്‍ ആയിരിക്കും. മലയാളികള്‍ കണ്ടു പരിചയിച്ച കടമറ്റത്ത് കത്തനാരില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

Content Highlights : kadamattathu kathanar movie big budget jayasurya gokulam gopalan