'കബ്സ' പോസ്റ്റർ | photo: special arrangements
കെ.ജി.എഫ്., കാന്താര, വിക്രാന്ത് റോണ, ചാര്‍ളി 777 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ കുതിക്കാന്‍ കന്നഡ ചിത്രം 'കബ്സ' വരുന്നു. ഉപേന്ദ്ര റാവു, കിച്ച സുദീപ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 17-ന് തിയേറ്ററുകളിലെത്തും.
ആര്‍.ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി ബസ്രൂര്‍ ആണ് സംഗീതം. ശ്രീ സിദ്ധേശ്വര എന്റര്‍പ്രൈസസിന്റെ ബാനറില്‍ ആര്‍.ചന്ദ്രു നിര്‍മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന 'കബ്സ' കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
ശ്രിയ ശരണ്‍, ശിവരാജ്കുമാര്‍, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീര്‍ ദുഹന്‍ സിംഗ്, മുരളി ശര്‍മ്മ, പോഷാനി കൃഷ്ണ മുരളി, ജോണ്‍ കോക്കന്‍, സുധ, ദേവ്ഗില്‍, കാമരാജന്‍, അനൂപ് രേവണ്ണ, ധനീഷ് അക്തര്‍ സെഫി, പ്രദീപ് സിംഗ് റാവത്ത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്‌സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും എഡിറ്റിങ്ങ് മഹേഷ് റെഡ്ഡിയും നിര്‍വ്വഹിക്കുന്നു. മലയാളം പി.ആര്‍.ഒ. -വിപിന്‍ കുമാര്‍, പ്രൊഡക്ഷന്‍ ഹെഡ് -യമുന ചന്ദ്രശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഗഗന്‍.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കബ്‌സയുടെ കഥ നടക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കൂരമായി ഉപദ്രവിക്കപ്പെട്ട ഒരു സ്വതന്ത്ര സേനാനിയൂടെ മകന്‍ അധോലോക സംഘത്തിലേക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kabsa kannada film will release on march 17
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..