കേരളത്തില്‍ വച്ച് താന്‍ വംശീയമായ വേര്‍തിരിവിന് ഇരയായെന്ന് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത. ഷൂട്ട് ഔട്ട് അറ്റ് വഡാല, ഹൃത്വിക് റോഷന്‍ നായകനായ കാബില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. 

ട്വിറ്ററിലൂടെയാണ് സഞ്ജയ് ഗുപ്ത സംഭവം പുറത്ത് പറയുന്നത്. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

ജലോപരിതലത്തിലെ തട്ടിനു മുകള്‍ഭാഗം വെള്ളക്കാര്‍ക്ക് മാത്രമാണ്. അവിടെ ഒഴിഞ്ഞ മേശകള്‍ ഉണ്ടായിട്ടും ഇന്ത്യക്കാര്‍ക്ക് തരുന്നില്ല. എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തതാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്- സഞ്ജയ് ഗുപ്ത കുറിച്ചു. 

sanjay

അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. സംവിധായകന്‍ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും കേരളത്തില്‍ അത്തരത്തിലുള്ള വിവേചനം ഇല്ലെന്നും ചിലര്‍ പറയുന്നു. സ്വന്തം രാജ്യത്ത് തന്നെ ഇന്ത്യക്കാര്‍ വിവേചനം നേരിടുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളെ കുറ്റം പറയുന്നതില്‍ എന്താണ് അര്‍ഥമുള്ളതെന്നും മറ്റു ചിലര്‍ ചോദിക്കുന്നു.

Content Highlights: kabil director Sanjay Gupta aces racism in Kerala, reveals on social media, hrithik roshan movie