രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സോംഗ് ടീസറെത്തി. നെരുപ്പ് ഡാ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ഗെറ്റപ്പിലാണ് ടീസറില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്.

പുതിയ ടീസര്‍ ആരാധകരെ വാനോളം ആവേശത്തിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുറത്തുവന്ന ടീസര്‍ യൂട്യൂബില്‍ മാത്രം ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലേറെ പേരാണ് കണ്ടത്. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധികാ ആപ്‌തേയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണന്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിട്ടുണ്ട്.