ണിരത്‌നം സിനിമകളിലെ പ്രണയോഘോഷങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. പല്ലവി അനുപല്ലവി മുതല്‍ ഓകെ കണ്‍മണി വരെ, മണിരത്‌നം സിനിമകളെ ഗൗരവമായി വീക്ഷിക്കുന്ന ഒരാള്‍ക്ക് ആ പ്രത്യേകത തിരിച്ചറിയാനാകും. 

കാര്‍ത്തി അതിഥി റാവു ഹൈദാരി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കാട്രു വെളിയിടെ എന്ന ചിത്രമാണ് ഇവിടെ സംസാര വിഷയം. എ.ആര്‍ റഹ്മാന്‍ ഈണമിട്ട ചിത്രത്തിലെ വാന്‍ വരുവാന്‍, അഴകിയേ എന്നീ പാട്ടുകള്‍ ഇപ്പോഴേ തരംഗമായി കഴിഞ്ഞു. 

ആരാധകര്‍ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സാരട്ടു വണ്ടിയിലാ എന്ന പാട്ടിനുവേണ്ടിയാണ്. മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങുന്ന ഈ ഗാനം ഒരു കല്ല്യാണപ്പാട്ടാണെന്നാണ് സൂചന. ഓകെ കണ്‍മണി, ദില്‍സെ, ഗുരു, അലൈപ്പായുതേ എന്നീ ചിത്രങ്ങളിലെ വിവാഹരംഗങ്ങള്‍ ചേര്‍ത്തിട്ടുള്ള പ്രമോ മദ്രാസ് ടാക്കീസ് പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല അതിഥിയും കാര്‍ത്തിയും വധൂ വരന്‍മാരുടെ വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്ററും ഇതോടൊപ്പമുണ്ട്.