ണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാട്ര് വെളിയിതൈ എന്നാണ് ഈ പ്രണയ ചിത്രത്തിന്റെ പേര്. കാര്‍ത്തി ബോളിവുഡ് താരം അതിഥി റാവു ഹൈദാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 

രവി വര്‍മനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ ആരംഭിച്ചു. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വൈരമുത്തുവാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിക്കുന്നത്. 

മഹാകവി ഭാരതീയാരുടെ ഒരു കവിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് 'കാട്ര് വെളിയിതൈ' എന്ന പേര് മണിരത്‌നം നല്‍കിയത്. 2015 ല്‍ നിത്യാ മേനോന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഓക്കെ കണ്‍മണിക്കു ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രമാണ് കാട്ര് വെളിയിതൈ. തമിഴ്, തെലുങ്ക് മലയാളം എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.