കാത്തുവാക്കുല രണ്ട് കാതൽ സിനിമയുടെ പോസ്റ്റർ
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ട് കാതൽ സിനിമയുടെ ട്രെയിലറിന് വൻ വരവേല്പ്. 12 മില്ല്യണിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ. റാംബോ, കണ്മണി, കതീജ എന്നീ കഥാപാത്രങ്ങളെയാണ് മൂവരും യഥാക്രമം അവതരിപ്പിക്കുന്നത്. പ്രണയവും, തമാശയും ആക്ഷനുമെല്ലാം നിറഞ്ഞ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
7 സ്ക്രീൻ സ്റ്റുഡിയോയും റൗഡി പിക്ചേഴ്സും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും സംവിധായകന്റേതുതന്നെയാണ്. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ ഇതിനോടകംതന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിട്ടുണ്ട്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ്.
ചിത്രം ഈ മാസം 28-ന് തിയേറ്ററുകളിലെത്തും.
Content Highlights: Kaathuvaakula Rendu Kadhal, Vijay Sethupathi, Nayanthara, Samantha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..