ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ സൂര്യ: കാപ്പാന്‍ ട്രെയ്‌ലര്‍

മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 

സയേഷയാണ് നായിക. യന്തിരന്‍, 2.o, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. 
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.സെപ്റ്റംബര്‍ 20ന് 'കാപ്പാന്‍' തിയേറ്ററുകളില്‍ എത്തും.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented