ലീന മണിമേഖല
ന്യൂഡല്‍ഹി: സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായിക ലീന മണിമേഖലയുടെപേരിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ അവര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് സുപ്രീംകോടതി.
വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ ചോദ്യംചെയ്ത് ലീന നല്കിയ ഹര്‍ജിയില്‍ നോട്ടീസയച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതുവരെ രജിസ്റ്റര്‍ചെയ്തതും ഇനി ചെയ്യാന്‍ സാധ്യതയുള്ളതുമായ എഫ്.ഐ.ആറുകളില്‍ ലീനയ്ക്കെതിരേ നടപടിയെടുക്കുന്നത് സുപ്രീംകോടതി തടഞ്ഞു. വിവിധ സ്ഥലങ്ങളിലെ എഫ്.ഐ.ആറുകള്‍ ഒരിടത്തേയ്ക്ക് മാറ്റുന്നത് സംബന്ധിച്ചും സംസ്ഥാനങ്ങളോട് മറുപടി തേടി.
മുന്‍നിര തമിഴ് കവയിത്രിയും ചലച്ചിത്രസംവിധായികയുമാണ് ലീനയെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കാമിനി ജെയ്സ്വാള്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ലീനയുടെപേരില് എഫ്.ഐ.ആറുകളുണ്ടെന്നും അറസ്റ്റ് നടപടിയുണ്ടായേക്കാമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് എഫ്.ഐ.ആറുകളിലെ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് സുപ്രീംകോടതി നോട്ടീസയച്ചത്.
തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് കാനഡയിലെ ടൊറന്റോയില്‍ കഴിയുന്ന ലീന അവിടുത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്.
ടൊറന്റോയിലെ തെരുവില്‍ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിന്റെ പോസ്റ്ററുകള്‍ ലീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന പോസ്റ്ററുമായി ബന്ധപ്പെട്ടാണ് കേസുകള്‍.
Content Highlights: Kaali’ poster row SC protects filmmaker Leena Manimekalai from arrest over
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..