കാക്കിപ്പടയുടെ ടീസറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഷെബി ചൗഘട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാക്കിപ്പട'. സമകാലിക പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് 'കാക്കിപ്പട' നിര്‍മ്മിച്ചിരിക്കുന്നത്.
ഈ വര്‍ഷം ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന് പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്, ഷിബു ലബാന്‍, മാലാ പാര്‍വ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം: ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍: മാത്യൂസ് എബ്രഹാം. സംഗീതം : ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, ഛായാഗ്രഹണം: പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ്: ബാബു രത്നം, പശ്ചാത്തല സംഗീതം: റോണി റാഫേല്‍. ഗാനരചന: ഹരിനാരായണന്, ജോയ് തമലം. കലാസംവിധാനം: സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം: എസ്.മുരുകന്. മേക്കപ്പ് : പ്രദീപ് രംഗന്. കോസ്റ്റ്യും ഡിസൈന്‍: ഷിബു പരമേശ്വരന്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശങ്കര്‍ എസ്.കെ. സംഘട്ടനം: റണ്‍ രവി. നിശ്ചല ഛായാഗ്രഹണം: അജി മസ്ക്കറ്റ്. ഓഡിയോ റൈറ്സ്: സീ മ്യൂസിക്ക്.
Content Highlights: kaakipada malayalam movie teaser, shebi chowghat movie, Niranj Maniyanpillai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..