ഹൃത്വിക് റോഷന്‍ നായകനായെത്തുന്ന കാബില്‍ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി 25 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം മുംബൈയില്‍ വച്ചു നടന്നു കഴിഞ്ഞപ്പോള്‍ സെലിബ്രിറ്റികളെല്ലം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുകയാണ്. കൂട്ടത്തില്‍ ഹൃത്വികിന്റെ മുന്‍ഭാര്യ സൂസന്‍ ഖാനും.

ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  രണ്ടു വഴികള്‍ തിരഞ്ഞെടുത്തുവെങ്കിലും പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ ബോളിവുഡില്‍ ഇവര്‍ക്കു പകരം വയ്ക്കാന്‍ ആരുമില്ല. കാബിലിന്റെ പ്രദര്‍ശനത്തിന് ഹൃത്വിക് സൂസനെയും ക്ഷണിച്ചിരിക്കുന്നു.

ചിത്രം കണ്ട സൂസന്‍ ഹൃത്വികിന്റെ പ്രകടനത്തെ പുകഴ്ത്താനും മറന്നില്ല. വിഷമിപ്പിക്കുന്ന അനുഭവങ്ങളെല്ലാം മാച്ചു കളഞ്ഞതിനു ശേഷമുള്ള ആനന്ദമാണിതെന്നും. താന്‍ ഹൃത്വിക്കിനെ കുറിച്ച് അഭിമാനിക്കുന്നുവെന്നും സൂസന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നിങ്ങള്‍ ഏറ്റവും നല്ല ജോടിയാണെന്നും പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിക്കണമെന്നും സൂസന്റെ ചിത്രത്തിന് താഴെ ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിലില്‍ ഹൃത്വിക് അന്ധകഥാപാത്രമായാണ് എത്തുന്നത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക.

 

Eternal sunshine of the spotless mind... so so so proud of you.. 🌈🎶🌟❤😇 #kaabil #sacrecoeur

A photo posted by Sussanne Khan (@suzkr) on