പ്പീലിയോ ബുദ്ധയുടെ സംവിധായകന്‍ മലയാളിയായ ജയന്‍ ചെറിയാന്റെ പുതിയ ചിത്രം കാ ബോഡിസ്‌കേപ്സിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് സംസാരവിഷയമായിരുന്നു. ആവിഷ്‌ക്കാരസ്വാതന്ത്ര്യ ചര്‍ച്ചകള്‍ ഏറ്റവും സജീവമായി നടന്നുകൊണ്ടിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് ബോഡിസ്‌കേപ്സിന്റെ മേലും കത്തിവെച്ചത്.

ഹിന്ദുമതത്തെ അവഹേളിക്കല്‍, സ്ത്രീകളുടെ സ്വയംഭോഗം, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കല്‍, സ്വവര്‍ഗരതിയുടെ മഹത്വവത്ക്കരണം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് വിലക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് സംവിധായകന്‍ ജയന്‍ ചെറിയാനെ അറിയിച്ചു. 

സ്വവര്‍ഗപ്രണയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്സ്. ഇതോടൊപ്പം തന്നെ പൗരാവകാശങ്ങള്‍, സെക്ഷ്വല്‍ ചോയ്സ്, സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവം തുടങ്ങി കാലികപ്രസക്തമായ പല വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. 

ചിത്രത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളുണ്ടെന്നും ഹൈന്ദവ ദൈവമായ ഹനുമാന്‍ ഐ ആം ഗേ എന്ന പുസ്തകത്തില്‍ വരുന്നതായി കാണിക്കുന്നുണ്ടെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജണല്‍ ഓഫീസര്‍ ഡോ. എ. പ്രതിഭ ഒപ്പിട്ട് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. 

സെന്‍സര്‍ ബോര്‍ഡ് ജയന്‍ ചെറിയാന് അയച്ച കത്തിന്റെ സ്‌കാന്‍ഡ് കോപ്പി. 

Censor Board