കാലത്തിൽ പിരിഞ്ഞു പോയ മകൾ നന്ദനയുടെ ഓർമകൾ പങ്കുവച്ച് ഹൃദയസ്പർശിയാ കുറിപ്പുമായി ​ഗായിക കെ.എസ് ചിത്ര. പത്ത് വർഷം മുമ്പാണ് നന്ദനയെ ചിത്രയ്ക്ക് നഷ്ടമാവുന്നത്. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ചിത്ര കുറിക്കുന്നു.

‘ നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള സ്നേഹം വാക്കുകൾക്കതീതമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ , മകളുടെ ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്​ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.

Your life was blessing for us Your memories are treasures You are loved beyond words Your memory engraved in our Hearts...

Posted by K S Chithra on Tuesday, 13 April 2021

2011 ലെ ഒരു വിഷു നാളിലാണ് നന്ദന ദുബായിയിൽ വച്ച് നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാർമുകിൽ വർണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ചിത്ര ആലപിച്ചത്. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി.

നന്ദനയുടെ വിയോഗത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

Content Highlights : K S Chithra Daughter Nandhana tenth Death Anniversary