കാലത്തില്‍ പൊലിഞ്ഞു പോയ മകള്‍ നന്ദനയെ ഓര്‍മ്മിച്ച് ഗായിക കെ.എസ്.ചിത്ര. എട്ട് വര്‍ഷം മുന്‍പാണ് ചിത്രയ്ക്ക് നന്ദനയെ നഷ്ടമാകുന്നത്. ഒരു വിഷുനാളിൽ. 'ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവും എന്നാല്‍ ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ജീവിതം ശൂന്യവും സങ്കടകരവുമാകുന്നു. മിസ്സിങ് യു നന്ദന!'. ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്​ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ൽ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയും ചെയ്തു. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍ വര്‍ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ചിത്ര ആലപിച്ചത്. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി.

നന്ദനയുടെ വിയോഗത്തിന്റെ ആഘാതത്തില്‍ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

chithra nandhana

Content Highlights : K S Chithra Daughter Nandhana Death Anniversary chithra facebook post on daughter Nandana