ഏഴു വര്‍ഷം മുന്‍പ് ജീവിതത്തില്‍ നിന്നും വിട പറഞ്ഞുപോയ പൊന്നുമകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര. "സ്വര്‍ഗത്തില്‍നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യവും. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍". ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2011 ലാണ് ചിത്രയുടെ മകള്‍ നന്ദന ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്?ശങ്കറിനും 2002ല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍വര്‍ണ്ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ചിത്ര ആലപിച്ചത്. വലിയ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി.

പിന്നീട് ഒരു വിഷുനാളിലാണ് ചിത്രയ്ക്ക് നന്ദനയെ നഷ്ടമാകുന്നത്. നന്ദനയുടെ വിയോഗത്തിന്റെ ആഘാതത്തില്‍ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

chithra

Content Highlights: K S Chithra Daughter Nandhana Birthday chithra facebokk post on daughter Nandana