മകളുടെ ജന്മദിനത്തില്‍ ആശംസകളുമായി കെ എസ് ചിത്ര. ഏക മകള്‍ നന്ദനയുടെ വിയോഗത്തില്‍ നീറുന്ന മനസുമായി ജീവിക്കുന്ന ചിത്ര അവളുടെ ജന്മദിനത്തില്‍ ആശംസകളറിയിച്ചിരിക്കുകയാണ്. ഈ ദിനത്തില്‍ മകളുടെ ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നിമറയുകയാണെന്നും ചിത്ര ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പില്‍ പറയുന്നു.
ചിത്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു.. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. മിസ് ചെയ്യുന്നുമുണ്ട്.. പ്രിയപ്പെട്ട നന്ദനാ...സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു..
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നു. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.
Content Highlights : K S Chithra birthday wishes to daughter Nandana