തമിഴ്‌നാടിന്റെ ഉത്സവമായ തൈ പൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതികയും. ജ്യോതികയാണ് ചിത്രങ്ങള്‍ സാമൂഹിമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൊങ്കല്‍, സംക്രമം, ലോഹി ആശംസകള്‍ എന്നാണ് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാര്‍കഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാല്‍ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

Content Highlights: Jyothika Suriya celebrate Pongal, Instagram post