വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് ജ്യോതിക, കയ്യടിച്ച് സൂര്യ


ജനപ്രീതിയുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ സംവിധായകൻ ജ്ഞാനവേലിനോട് ഒരുപാട് നന്ദിയുണ്ട്. വജ്രം എന്നത് എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചുവെന്നും ജ്യോതിക പറഞ്ഞു.

ഫിലിം ഫെയർ പുരസ്കാരദാനച്ചടങ്ങിൽ സൂര്യയും ജ്യോതികയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | www.youtube.com/watch?v=2tG7ZWs3TEQ

യ് ഭീം എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടി ജ്യോതിക. മികച്ച തമിഴ്ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ചെഴുതിയ ചിത്രമാണ് ജയ്ഭീം. ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു.

"ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം. ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കൾ ആയ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു." ജ്യോതിക പറഞ്ഞു.

"എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് 'നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം' എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം."



സ്‌ക്രിപ്റ്റിൽ ഉള്ളതുപോലെ പോലെ തന്നെ ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് താൻ കണ്ട മറ്റൊരു ഹീറോയിസമെന്ന് അവർ ചൂണ്ടിക്കാട്ടി. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തനിക്ക് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ സംവിധായകൻ ജ്ഞാനവേലിനോട് ഒരുപാട് നന്ദിയുണ്ട്. വജ്രം എന്നത് എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചുവെന്നും ജ്യോതിക പറഞ്ഞു.

Content Highlights: jyothika about jai bhim and crew, jyothika recieved film fare award for jai bhim movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented