ജ്യോതി പ്രകാശ്
പേരാമ്പ്ര: ചിത്രകാരനും സിനിമാ ഡോക്യുമെൻററി സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്മെൻറിലായിരുന്നു താമസം.
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്’ സംസ്ഥാന അവാർഡ് നേടിയിരുന്നു. ‘ആത്മൻ’ എന്ന ഹ്രസ്വചിത്രത്തിന് 1996-ൽ ദേശീയ അവാർഡും (പ്രത്യേക ജൂറി പരാമർശം) അദ്ദേഹത്തെ തേടിയെത്തി. ജോൺ അബ്രഹാം പുരസ്കാരവും ലഭിച്ചു.
കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടെയും, മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: ഗീത (അധ്യാപിക, ജി.എച്ച്.എസ്.എസ്.നടക്കാവ്). മക്കൾ: ആദിത്യമേനോൻ (ഡിഗ്രി വിദ്യാർഥി), ചാന്ദ് പ്രകാശ് (സിൽവർ ഹിൽസ് എച്ച്.എസ്.എസ്.). സഹോദരങ്ങൾ: പ്രദീപ് മേനോൻ, പ്രമോദ്, പ്രശാന്ത്, പ്രീത. ശവസംസ്കാരം മുയിപ്പോത്ത് കിഴക്കേ ചാലിൽ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
Content Highlights: Jyothi Prakash documentary director artist passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..