ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ അഭിനേതാക്കൾക്കൊപ്പം ജസ്റ്റിൻ ലിൻ (വലത്ത് നിന്ന് മൂന്നാമത്)
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയുടെ പത്താമത്തെ ചിത്രം ഫാസ്റ്റ് എക്സില്‍ നിന്ന് സംവിധായകന് ജസ്റ്റിന് ലിന് പിന്മാറി. സംവിധായകന് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം ഈയിടെ ആരംഭിച്ചതായി നടന് വിന് ഡീസല്‍ വ്യക്തമാക്കിയിരുന്നു.
യുണിവേഴ്സല്‍ പിക്ചേഴ്സിന്റെ പിന്തുണയോടെ ഞാന്‍ ഫാസ്റ്റ് എക്സില്‍ നിന്ന് പിന്മാറാനുള്ള വിഷമകരമായ തീരുമാനം എടുത്തിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ഞാന്‍ തന്നെയായിരിക്കും. 2006 ല്‍ തുടങ്ങി അഞ്ച് സിനിമകള്‍, എനിക്ക് മികച്ച അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മികച്ച സംഘട്ടനരംഗങ്ങളും കാര്‍ ചേയ്സിങും സൃഷ്ടിക്കാന്‍ കഴിഞ്ഞു- ജനസ്റ്റിന് ലിന് പറഞ്ഞു.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്; ടോക്യോ ഡ്രിഫ്റ്റ് മുതലാണ് ജസ്റ്റിന് ലിന് ഫ്രാഞ്ചൈസിയുടെ ഭാഗമായത്. പിന്നീട് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ഫാസ്റ്റ് 5, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 6, ഫാസ്റ്റ് 9 എന്നീ ചിക്രങ്ങള് സംവിധാനം ചെയ്യുകയും അതില്‍ പലതിന്റെയും സഹനിര്‍മാതാവുകയും ചെയ്തു.
ജസ്റ്റിന് ലിന്നിനൊപ്പം ഡാന്‍ മാസോയും
ഫാസ്റ്റ് എക്സില്‍ സംവിധാനരംഗത്ത് ഉണ്ടായിരുന്നു. ഇനി ഡാന്‍ മാസോ ചിത്രത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ജസ്റ്റിന് ലിന്നിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല.
വില്‍ ഡീസല്‍, മിഷേല്‍ റോഡിഗസ്, ടൈസീ ഗിബ്സണ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ക്രിസ്, നാതാലി ഇമ്മാനുവേല്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഫാസ്റ്റ് എക്സില്‍ വേഷമിടുന്നു. 2023 മെയ് 19 ന് ചിത്രം പുറത്തിറങ്ങും.
ചിത്രം വിതരണം ചെയ്യുന്ന യൂണിവേഴ്സല്‍ പിക്ചേഴ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സംവിധായകന്റെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Justin Lin steps down as director of Fast X Fast and Furious 10, Vin Diesel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..