നുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യചിതത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് രജീഷ വിജയന്‍. ഇടയ്‌ക്കൊരു ബ്രേക്കെടുത്ത രജീഷ അടിമുടി മാറിയ ലുക്കില്‍ എത്തുകയാണ് ജൂൺ എന്ന ചിത്രത്തിൽ.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ഏകദേശം ഒൻപത് കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ രജീഷ നടത്തിയ ഗംഭീര മെക്കോവറിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു, ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണിതെന്നും രജീഷ പറയുന്നു.

എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി. അത് മുറിക്കില്ലെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ വിജയ് സാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തന്നു. മുടി മുറിച്ചപ്പോള്‍ ആ കഥാപാത്രത്തിന് കൂടുതല്‍ സത്യസന്ധത വന്നതായി തോന്നി. മുടി മുറിക്കുന്ന സമയത്ത് സങ്കടം തോന്നിയിരുന്നു.

ആട്-2വിന് ശേഷം ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പത്താമത്തെ ചിത്രമാണ് ജൂണ്‍. നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പതിനേഴ് വയസ്സ മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. ഈ കഥാപാത്രം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും അത്യാവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യയായി തോന്നിയത് രജിഷയെയായിരുന്നു. നിര്‍മാതാവ് വിജയ് ബാബു പറയുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Content Highlights:june malayalam movie making video ,actress rajisha vijayan in june ,rajisha vijayan hair cutting video for june malayalam movie, vijay babu, ahammad kabeer