Julian Sands| Photo by Richard Shotwell/Invision/AP, File
ലോസ് ആഞ്ജലീസ്: ബ്രിട്ടീഷ് നടന് ജൂലിയന്‍ സാന്‍ഡ്സിനെ (65) തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളില്‍ കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ രണ്ട് കാല്‍നടയാത്രക്കാരില്‍ ഒരാള്‍ സാന്‍ഡ്സ് ആണെന്ന് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാള്‍ഡി ബൗള്‍ മേഖലയില്‍ വച്ചാണ് സാന്‍ഡ്സിനെ കാണാതായത്. സാഹസിക യാത്രക്കാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ് ബാള്‍ഡി ബൗള്‍. ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദ കില്ലിങ് ഫീല്‍ഡ് (1984), എ റൂം വിത്ത് എ വ്യൂ (1985),നേക്കഡ് ലഞ്ച് (1991), വാര്‍ലോക്ക്' (1989), സ്നേക്ക്ഹെഡ് (2003), കാറ്റ് സിറ്റി (2008), ക്രൂക്ക്ഡ് ഹൗസ് (2017), വാക്ക് ലൈക്ക് എ പാന്തര്‍ (2018), ദ സര്‍വൈവലിസ്റ്റ് (2021) തുടങ്ങിയ ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷന്‍ സീരീസുകളിലും സാന്‍ഡ്സ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Julian Sands actor is missing when He was hiking in US mountain range
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..