രുൺ ധവാന്റെ ആക്​ഷൻ ചിത്രം ജുദ്‌വാ 2  ട്രെയിലർ പുറത്തിറങ്ങി. ജാക്വലിന്‍ ഫെര്‍ണാണ്ടസും തപ്‌സിയുമാണ് ചിത്രത്തിലെ നായികമാര്‍. വരുണ്‍ ധവാന്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. 

ജാക്വലിൻ, തപ്സി എന്നിവരുടെ ഗ്ലാമർ  പ്രകടനമാണ് ജുദ്‌വാ 2 വിലെ ആകര്‍ഷക ഘടകം.  കോമഡി, ആക്ഷന്‍, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം പുരോഗമിക്കുന്നത്. 

വരുണ്‍ ധവാന്റെ അച്ഛന്‍ ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ജുദ്‌വയുടെ റീമേക്കാണ് ചിത്രം. 1997ലാണ് ജുദ്‍വ പുറത്തിറങ്ങിയത്.