Jude, mohanlal
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡി സിനിമയെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.
"ബ്രോ ഡാഡി, മികച്ച ഒരു എൻറർടെയ്നർ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടൻ, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടൻ, കല്യാണി, മല്ലികാമ്മ, സൗബിൻ, എല്ലാത്തിലുമുപരി ലാലു ചേട്ടൻ എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങൾ പ്രിയ രാജു", ജൂഡ് ആൻറണി ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മോഹൻലാലിനൊപ്പമുള്ള ചിത്രവും ജൂഡ് പങ്കുവച്ചിട്ടുണ്ട്.
"ബ്രോ ഡാഡിയുടെ കൂടെ… ഞാൻ എപ്പോഴും കൂടെ പ്രവർത്തിക്കാൻ ആഗ്രഹിച്ച സൂപ്പർ ആക്ടർ. മികച്ച ഒരു മനുഷ്യൻ, മികച്ച നടൻ, സംവിധായകൻ" മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് കുറിച്ചു.
ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇരുവർക്കും പുറമേ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.
Content highlights : Jude Antony Joseph about Bro Daddy Mohanlal Prithviraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..