തിയേറ്ററുകളിൽ കൊടുങ്കാറ്റായ ജൂഡ് ആന്തണി ചിത്രം '2018' ഒ.ടി.ടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു


1 min read
Read later
Print
Share

കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2018 സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/akhilpdharmajan

മലയാളത്തിലെ ഈ വർഷത്തെ മെ​ഗാ ഹിറ്റ് ചിത്രമാണ് 2018. പ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്സോഫീസിലെ റെക്കോഡുകളെല്ലാം തകർത്തുകൊണ്ട് മുന്നേറുകയാണ്. ഇപ്പോഴിതാ തിയേറ്ററുകളിൽ കുതിക്കുന്ന ഈ ജൂഡ് ആന്തണി ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.

ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് ഫെയ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ആദ്യ ദിനം മുതൽ ‘2018’ നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങൾ സാധാരണ മികച്ച പ്രതികരണം നേടാറുള്ളത്. എന്നാൽ ‘2018’ യുഎസിലും യൂറോപ്പിലുമൊക്കെ വലിയ വിജയമായി മാറുകയാണ്. സൗത്ത് കൊറിയയിൽ ഈയിടെ ചിത്രം റിലീസ് ചെയ്തിരുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ.

മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ഖ്യാതി 2018 നേടിയിരുന്നു.

Content Highlights: jude anthany movie 2018 ott release date announced

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
VISHNU MOHANLAL

1 min

സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് 'കണ്ണപ്പ'യിൽ മോഹൻലാലും പ്രഭാസും 

Sep 30, 2023


chaver

2 min

വർഷങ്ങൾക്ക് ശേഷം സംഗീത തിരിച്ചുവരുന്നു; 'ചാവേറി'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Oct 1, 2023


Kannur Squad

2 min

അന്ന് അച്ഛനൊപ്പം 'മഹായാനം', ഇന്ന് മക്കൾക്കൊപ്പം 'കണ്ണൂർ സ്ക്വാഡ്'; അപൂർവതയുമായി മമ്മൂട്ടി

Sep 29, 2023


Most Commented