-
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ ബോളിവുഡ് സിനിമാ മേഖലയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് വാദങ്ങളുയർന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണം എന്നായിരുന്നു ഒരു വിഭാഗം വാദിച്ചത്.
ഇതിന് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും നടൻ നീരജ് മാധവൻ പങ്കുവച്ച കുറിപ്പും വാർത്തയായി. നടന്റെ കഴിവല്ല ഭാവി നിർണയിക്കുന്നത്, പാരമ്പര്യമുണ്ടെങ്കിൽ സിനിമയിൽ സുരക്ഷിതനാണെന്നും നീരജ് കുറിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരമവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്നും കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുമെന്നും ജൂഡ് പറയുന്നു.
ജൂഡ് പങ്കുവച്ച കുറിപ്പ്
മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു .
കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും.
കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.
Content Highlights : Jude Anthany Joseph On Nepotism In Malayalam Cinema, Neeraj Madhavan, Sushanth singh Rajput


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..