ഷാബു ഏട്ടാ ആ കടം വീട്ടാൻ എനിക്കായില്ല ഒരായിരം മാപ്പ്; ഷാബുവിന്റെ മരണത്തിൽ താരങ്ങൾ


3 min read
Read later
Print
Share

ഞായറാഴ്ച്ച വൈകീട്ടോടെ മരത്തിൽ നിന്നും വീണായിരുന്നു ഷാബുവിന് അപകടം സംഭവിക്കുന്നത്. ക്രിസ്മസിന് നക്ഷത്രം തൂക്കാനായണ് ഷാബു മരത്തിൽ കയറിയത്. കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു.

Photo | Facebook, Geetu Mohandas, Aju Vargheese

നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപള്ളിയുടെ മരണത്തിൽ അനശോചിച്ച് മലയാള സിനിമാ പ്രവർത്തകർ. അജു വർ​ഗീസ്, ദുൽഖർ സൽമാൻ, ​ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് , അനു സിതാര തുടങ്ങി നിരവധി താരങ്ങൾ ഷാബുവിന് ആദരാഞ്ജലികൾ നേർന്നു.

"ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്കായില്ല ... മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..നിവിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്നു ഷാബു ഏട്ടൻ.

ഞങ്ങളുടെ തട്ടത്തിൻ മറയത്ത് സിനിമയുടെ സമയം മുതൽ അദ്ദേഹം അടുത്ത സുഹൃത്താണ്. നീണ്ട എട്ട് വർഷങ്ങൾ. ഈ വേർപാടിൽ നിന്നും കര കയറാൻ അങ്ങയുടെ കുടുംബത്തിന് കരുത്തും ശക്തിയും ലഭിക്കണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. ആത്മശാന്തി നേരുന്നു ഷാബു ചേട്ടാ". നടൻ അജു വർ​ഗീസ് കുറിച്ചു

ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്കായില്ല ... മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ Shabu ettan...

Posted by Aju Varghese on Sunday, 20 December 2020

"ഷാബു പുൽപ്പള്ളിയുടെ അകാല വിയോ​ഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു. ബാം​ഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിൽ ഷാബുവിനൊപ്പം പ്രവർത്തിക്കാനായതിന്റെ ഓർമകൾ എന്നുമുണ്ടാകും. ഈ കഠിനമായ സമയത്തിലൂടെ കടന്നു പോകാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്ത് ലഭിക്കട്ടേയെന്ന് ഞാൻ പ്രാർഥിക്കുന്നു. ഷൂട്ടിങ്ങ് സമയത്ത് ഞങ്ങളെ സഹായിക്കുന്ന, ഞങ്ങൾക്ക് കരുതൽ നൽകുന്ന ഓരോരുത്തരും അവസാനം ഞങ്ങളുടെ കുടുംബാം​ഗങ്ങളായി തന്നെ മാറാറുണ്ട്. നിവിൻ നീയിപ്പോൾ കടന്നു പോകുന്ന അവസ്ഥയെന്തെന്ന് ആലോചിക്കാന‍ാവുന്നില്ല. ഈ നഷ്ടം നികത്താനാവില്ല. നിനക്കും റിന്നയ്ക്കും പ്രാർഥനകളും സ്നേഹവും". നടൻ ദുൽഖർ സൽമാൻ കുറിച്ചു.
My heartfelt condolences to the family of Shabu Pulpalli on his untimely demise. I will always cherish the memories of...

Posted by Dulquer Salmaan on Sunday, 20 December 2020

ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.
Shabu , you just broke our hearts ... RIP

Posted by Geetu Mohandas on Sunday, 20 December 2020

Extremely saddened to hear the demise of #ShabuPulpally who was an integral part of Nivin! RIP My thoughts and prayers are with your family....

Posted by Unni Mukundan on Sunday, 20 December 2020

ഞായറാഴ്ച്ച വൈകീട്ടോടെ മരത്തിൽ നിന്നും വീണായിരുന്നു ഷാബുവിന് അപകടം സംഭവിക്കുന്നത്. ക്രിസ്മസിന് നക്ഷത്രം തൂക്കാനായണ് ഷാബു മരത്തിൽ കയറിയത്. കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മരണത്തിനിടയാക്കുകയായിരുന്നു.
എട്ട് വ‍ർഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ർത്തിച്ചുവരികയായിരുന്നു ഷാബു. പുതിയ തീരം എന്ന ചിത്രം മുതൽ നിവിൻ പോളി യുടെ പേർസണൽ മേക്കപ്പ്മാൻ ആണ്. നിവിൽ പോളി നിർമിക്കുന്ന "കനകം കാമിനി കലഹം " എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഷാബു അവസാനമായി പ്രവർ‌ത്തിച്ചത്.
'
Content Highlights : Aju Vargheese Dulquer Salmaan Unni mukundan Geetu Mohandas on Nivin Pauly's Makeup Man Shabu Pulpally's Demise

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Indrans national award Priyadarshan recalls a funny incident about actor

2 min

നിഷ്‌കളങ്കമായി ഇന്ദ്രൻസ് പറഞ്ഞു, 'എനിക്ക് 15000 തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ'- പ്രിയദര്‍ശന്‍

Sep 23, 2023


Suresh Gopi

1 min

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും; പ്രതിഷേധമറിയിച്ച് വിദ്യാർഥി യൂണിയൻ

Sep 22, 2023


RDX Movie

1 min

പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്; 'ആര്‍.ഡി.എക്‌സ്' നാളെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

Sep 23, 2023


Most Commented