ജൂനിയർ എൻ.ടി.ആർ | photo: facebook/jr ntr
ഓസ്‌കര്‍ നേട്ടവും ആഗോളതലത്തില്‍ നേടിയ വിജയവുമെല്ലാം രാജമൗലി ചിത്രം 'ആര്‍.ആര്‍.ആറി'ന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകന്മാരായ രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ഒക്കെ വിദേശ രാജ്യങ്ങളിലും ആരാധകരെ നേടാനായിട്ടുണ്ട്.
തെലുങ്കില്‍ നേരത്തെ തന്നെ ഒട്ടനവധി ആരാധകര്‍ ഇരുതാരങ്ങള്‍ക്കുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍.ടി.ആര്‍. വിശ്വവാക് സെന്നിന്റെ 'ദാസ് കാ ദംകി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.
ജൂനിയര്‍ എന്‍.ടി.ആറിന്റെ വരാന്‍ പോകുന്ന പ്രോജക്ടുകള്‍ ഏതെല്ലാമാണെന്ന് ആരാധകര്‍ ചോദിച്ചു. ഇതിന് മറുപടിയായി താന്‍ ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് താരം പറഞ്ഞു. ഇനിയും ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചാല്‍ സിനിമ ചെയ്യുന്നത് താന്‍ നിര്‍ത്തുമെന്നും നടന്‍ തമാശ രൂപേണ പറഞ്ഞു. സിനിമ ചെയ്യുന്നത് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും നടന്‍ പിന്നാലെ വ്യക്തമാക്കി.
ജനത ഗാരേജ് ഒരുക്കിയ കൊരടാല ശിവയ്‌ക്കൊപ്പമാണ് ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ ചിത്രം. താരത്തിന്റെ കരിയറിലെ മുപ്പതാം ചിത്രമാണിത്. ജാന്‍വി കപൂര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Jr NTR said to fans that he will stop doing movies at pre release event
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..