ഗാനത്തിൽ നിന്നും | photo: ap, pti
ഓസ്‌കര്‍ എന്ന സ്വപ്‌നനേട്ടത്തിലേക്ക് അടുത്തിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറും ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനവും. വിദേശ രാജ്യങ്ങളിലുൾപ്പടെ ചിത്രത്തിനും ഗാനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
തെലുങ്കിലെ മുന്‍നിര നൃത്തസംവിധായകനായ പ്രേംരക്ഷിത് ആണ് നാട്ടു നാട്ടുവിന്റെ ചുവടുകള്‍ക്ക് പിന്നിൽ. ഇപ്പോഴിതാ ചിത്രത്തിലെ നൃത്തരംഗങ്ങളെക്കുറിച്ചുള്ള തന്റെ അനുഭവം വിവരിക്കുകയാണ് ആര്‍.ആര്‍.ആറിൽ പ്രധാനവേഷത്തിലെത്തിയ ജൂനിയർ എൻ.ടി.ആർ. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
നാട്ടു നാട്ടുവിലെ സ്റ്റെപ്പുകൾ അത്ര കഠിനമല്ലായിരുന്നുവെന്ന് ജൂനിയർ എൻ.ടി.ആർ പറഞ്ഞു. തെറ്റിപ്പോകാതെ ഒരുമിച്ച് കളിക്കുകയെന്നതായിരുന്നു ശ്രമകരം. ഡാൻസിന്റെ ഷൂട്ട് നടന്ന ദിവസങ്ങളിൽ മൂന്ന് മണിക്കൂർ പരിശീലനം നടത്തി. ഷൂട്ടിന് ഒരാഴ്ച മുൻപേ പരിശീലിച്ചു. ഷൂട്ടിങ് സെറ്റിലും കഠിനമായി പരിശീലിച്ചു. ഇതെല്ലാം ഒരുപോലെ ചെയ്യുന്നതിന് വേണ്ടി മാത്രമായിരുന്നു, ജൂനിയർ എൻ.ടി.ആർ പറഞ്ഞു.
അതേസമയം, രാംചരണും ജൂനിയർ എൻ.ടി.ആറും ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നതായി നൃത്തസംവിധായകനായ പ്രേംരക്ഷിത് പറഞ്ഞിരുന്നു. കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു. രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നര്‍ത്തകരിലേക്ക് പോകരുത്. ഒരുമിച്ച് വരുന്ന ഷോട്ടുകളില്‍ ഇരുകഥാപാത്രങ്ങളുടേയും അടുപ്പം, ഊര്‍ജം എന്നിവ എടുത്ത് നില്‍ക്കണം. നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും അന്ന് പ്രേം രക്ഷിത് വ്യക്തമാക്കിയിരുന്നു. എം.എം. കീരവാണിയെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനര്‍ഹമാക്കിയ ഗാനം കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ആലപിച്ചത്. ചന്ദ്രബോസിന്റേതാണ് വരികള്‍.
Content Highlights: Jr ntr reveals toughest part of Naatu Naatu song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..