ആടുകളെ കൊന്ന് രക്തം കൊണ്ട് ഫ്ലക്സിൽ അഭിഷേകം നടത്തി; ജൂനിയർ എൻ.ടി.ആർ ആരാധകർ അറസ്റ്റിൽ


1 min read
Read later
Print
Share

ഈ മാസം 20-ാം തീയതിയായിരുന്നു എൻ.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകൾക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളിൽ ചിലരാണ് ആടുകളെ കൊന്നത്.

പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി

താരാരാധന അതിരുകടക്കുന്ന കാഴ്ചകൾ തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ചിടത്തോളം അത്ര പുതിയ കാര്യമൊന്നുമല്ല. ഇഷ്ടതാരത്തിന്റെ പേരിൽ ക്ഷേത്രം നിർമിക്കുന്നതുമുതൽ സിനിമാ പ്രദർശനം നടക്കുമ്പോൾ തിയേറ്ററിനകത്ത് വെടിക്കെട്ട് നടത്തുന്നതുവരെ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ അതിരുവിട്ട ആരാധനയുടെ ഫലമായി ആന്ധ്രയിൽ ഒരു ആരാധകൻ അറസ്റ്റിലായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഓസ്കർ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന യുവസൂപ്പർതാരം ജൂനിയർ എൻ.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാൻ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയർ എൻ.ടി.ആറിന്റെ ഫ്ളക്സിൽ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം നടന്നത്.

ഈ മാസം 20-ാം തീയതിയായിരുന്നു എൻ.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകൾക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളിൽ ചിലരാണ് ആടുകളെ കൊന്നത്. തുടർന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവർ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തിൽ പി. ശിവ നാ​ഗരാജു, കെ. സായി, ജി. സായി, ഡി. നാ​ഗഭൂഷണം, പി. നാ​ഗേശ്വരറാവു, വൈ. ധരണി, പി. ശിവ, ബി. അനിൽ കുമാർ എന്നിവരെ റോബർട്ട്സോൻപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.

വിജയവാഡയിലും ആരാധകരുടെ ആഹ്ലാദം അതിരുവിട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എൻ.ടി.ആർ 2003-ൽ അഭിനയിച്ച സിംഹാദ്രി എന്ന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ റിറീലീസ് ചെയ്തിരുന്നു. ഫോർ കെ ഫോർമാറ്റിലെത്തിയ ചിത്രത്തിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കവേ ആരാധകർ തിയേറ്ററിനകത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ മുന്നിലെ രണ്ട് നിര സീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Content Highlights: jr ntr fans arrested for sacrificing goats to celebrate actor's 40th birthday, jr ntr birthday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kamal Haasan

കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റുന്നത് 20 കൊല്ലം മുമ്പ് കമൽ ചിത്രീകരിച്ചു, അൻപേ ശിവത്തിലൂടെ

Jun 4, 2023


Ameya Mathew

1 min

'ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ'; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി അമേയ

Jun 4, 2023


Bahubali

1 min

24 ശതമാനം പലിശയ്ക്ക് 400 കോടി കടമെടുത്താണ് ബാഹുബലി നിർമിച്ചത് -റാണ

Jun 4, 2023

Most Commented