ജൂനിയർ എൻ.ടി.ആർ | ഫോട്ടോ: www.instagram.com/jrntr/
ആർ.ആർ.ആർ പുറത്തിറങ്ങും മുമ്പ് പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ജൂനിയർ എൻ.ടി.ആർ. കൊരട്ടാല ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്ന് വാർത്താ ഏജൻസി അറിയിച്ചു.
ഇത് രണ്ടാം തവണയാണ് കൊരട്ടാല ശിവ ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. എൻ.ടി.ആറിനൊപ്പം മോഹൻലാലും പ്രധാനവേഷത്തിലെത്തിയ ജനതാ ഗാരേജ് ആയിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം.
ചിരഞ്ജീവി, രാംചരൺ തേജ എന്നിവരൊന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. രാജമൗലിയുടെ രുധിരം രണം രൗദ്രമാണ് ജൂനിയർ എൻ.ടി ആറിന്റേതായി വരാനുള്ളത്. കോവിഡ് വ്യാപനത്തേത്തുടർന്ന് ഇരുചിത്രങ്ങളുടേയും റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
Content Highlights: Jr NTR and Korattala Siva rejoining, acharya movie, rrr movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..