ഠുവ, ഉന്നാവ് സംഭവങ്ങള്‍ക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

ഭാവിയില്‍ നേതാക്കളായി മാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത, അനീതിയും അക്രമവും കണ്ടാല്‍ പ്രതികരിക്കുവാന്‍ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വരുന്നുണ്ട്. അവരെ ചൂരല്‍കൊണ്ട് മെരുക്കാനും ലാത്തികൊണ്ട് തളര്‍ത്താനും വാള്‍ കൊണ്ടു വെട്ടാനും വരുന്നവര്‍ സൂക്ഷിക്കുക ജാതി മത വര്‍ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി-ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൈന്ദവതയുടെ പേര്‍ പറഞ്ഞ് നടന്ന പൈശാചികവും വംശീയവുമായ നരഹത്യകള്‍ക്കെതിരേയും പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരേ നടത്തുന്ന മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്കെതിരേയും പ്രതിഷേധിക്കുവാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു-ജോയ് മാത്യു പോസ്റ്റില്‍ പറഞ്ഞു.

ജോയ് മാത്യുവിന്റെ പോസ്റ്റ് വായിക്കാം

സമ്മേളനങ്ങള്‍ക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന യുവാക്കള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. എന്നാല്‍ നേതാക്കാന്മാര്‍ വാ തുറന്നാലല്ലാതെ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയില്‍ നേതാക്കളായി മാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത അനീതിയും അക്രമവും കണ്ടാല്‍ പ്രതികരിക്കുവാന്‍ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വരുന്നുണ്ട് അവരെ ചൂരല്‍കൊണ്ട് മെരുക്കാനും ലാത്തികൊണ്ട് തളര്‍ത്താനും വാള്‍ കൊണ്ടു വെട്ടാനും വരുന്നവര്‍ സൂക്ഷിക്കുക ജാതി മത വര്‍ഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇന്‍ഡ്യയുടെ ഭാവി.

എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്‍ഡ്യന്‍ നഗരങ്ങളില്‍ ചെറുതെങ്കിലും ആത്മാര്‍ഥതയില്‍ വലുതായ ഈ ചെറുപ്പക്കാര്‍ ഒത്തുകൂടി, ഹൈന്ദവതയുടെ പേര്‍ പറഞ്ഞ് കൊത്വവയിലേയും ഉന്നോവയിലും നടന്ന പൈശാചികവും വംശീയവുമായ നരഹത്യകള്‍ക്കെതിരെ, പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

Joy Mathew

Content Highlights: JoyMathew Kathua Rape Case Protests Malayalam Movie