പൗരത്വഭേതഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടുമ്പോള്‍ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താല്‍ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ശരിയാണ്, മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍. ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്‍?
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..