ഞാൻ കരയുന്നത് കണ്ട് ചിരിച്ചവർ അയച്ച സന്ദേശങ്ങൾ; അത് നൽകുന്ന ഊർജം വലുതാണ്- ജോയ് മാത്യു


ലൈംഗിക ചുവയും ദ്വയാർത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാർത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാർഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

കനകം കാമിനി കലഹം എന്ന ചിത്രത്തിൽ നിന്ന്

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംംവിധാനം ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രം പ്രേക്ഷകരിൽ ചിരി പടർത്തി മുന്നേറുകയാണ്. ഓടിടി റിലീസായെത്തിയ ചിത്രത്തിൽ ​ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ്‍, വിനയ് ഫോർട്ട്, ജോയ് മാത്യു, സുധീഷ് തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളിൽ പ്രതികരണവുമായി ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന സന്ദേശങ്ങൾ ഒരു നടൻ എന്ന നിലയിൽ തനിക്ക് നൽകുന്ന ഊർജ്ജം വലുതാണെന്ന് ജോയ് മാത്യു കുറിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ചില കൈപ്പുണ്യങ്ങൾ

കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലിൽ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാൻ നിർമാതാവും നായകനുമായ നിവിൻ പൊളിയും രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിർബന്ധിച്ചപ്പോൾ ഞാനാ കടുംകൈ ചെയ്തു -തുടർന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സർഗ്ഗാത്മകതയും സഹപ്രവർത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോൾ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന് -ഇപ്പോഴിതാ ദിവസവും സന്ദേശങ്ങൾ വരുന്നു ,അധികവും ഞാൻ കരയുന്നത് കണ്ടു ചിരിച്ചവർ അയക്കുന്നതാണ് - ഒരു നടൻ എന്ന നിലയിൽ അത് എനിക്ക് നൽകുന്ന ഊർജ്ജം വലുതാണ്.

ലൈംഗിക ചുവയും ദ്വയാർത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാർത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാർഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച നിവിൻ പോളിക്കും സംവിധായകൻ രതീഷിനും സഹപ്രവർത്തകർക്കും ഛായാഗ്രാഹകൻ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികൾക്കും നന്ദി .

പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെക്കുറിച്ചാണ് ,ഞാൻ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വൻ ഹിറ്റായത് എന്ന് ഞാൻ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട് .അതിനാൽ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാൻ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാൽ നിങ്ങൾക്ക്
വിജയം ഉറപ്പ്

Content Highlights : Joy Mathew kanakam Kaamini Kalaham Nivin Pauly Grace Antony Vinay Forrt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented