വിവാദങ്ങളുടെ മഞ്ഞുരുകി, കടുവ കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തി


ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റർ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്.

ജോസ് കുരുവിനാക്കുന്നേൽ കടുവ കാണാനെത്തിയപ്പോൾ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | www.facebook.com/Poffactio/videos/787682408896647

ഏറെ വിവാദങ്ങളുടേയും നിയമപ്രശ്നങ്ങളുടേയും ഇടയിലാണ് ഷാജി കൈലാസ് ചിത്രമായ കടുവയെത്തിയത്. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചതാണ് കടുവയ്ക്ക് പ്രശ്നങ്ങൾ തീർത്തത്. ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇക്കഴിഞ്ഞ ഏഴാം തീയതി റിലീസായ ചിത്രത്തെ ഒരു സന്തോഷ വാർത്ത തേടിയെത്തിയിരിക്കുകയാണ്.

സാക്ഷാൽ ജോസ് കുരുവിനാക്കുന്നേൽ കടുവ കാണാൻ തിയേറ്ററിലെത്തിയതാണ് ആ കാര്യം. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റർ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ജോസ് കുരുവിനാക്കുന്നേലിന്റെ വരവിനേക്കുറിച്ച് അറിയിച്ചത്.

ചിത്രം കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യൽ നെറ്റ് വർക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററിൽ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്ന് അദ്ദേഹം പറയുന്നതും വീഡിയോയിലുണ്ട്.

പൃഥ്വിരാജ് ചിത്രമായ 'കടുവ' തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ജോസ് കുരുവിനാക്കുന്നേൽ പരാതി നൽകിയത്. ഈ പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിന് നിർദേശം നൽകിയിരുന്നു. ജോസ് നൽകിയ പരാതിയിൽ സെൻസർ ബോർഡ് തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് ഹർജി നൽകിയത്.

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നുമാണ് ഹർജിക്കാരൻ പറഞ്ഞത്. ഒരു ഐ.പി.എസ്. ഓഫീസറുമായി താൻ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുൾപ്പെടെ വന്നിരുന്നു. ഇതേ വിഷയത്തിൽ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കർ ഒരിക്കൽ വന്നിരുന്നു. മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതു നടന്നില്ല.

ഇതിനുശേഷമാണ് ജിനു വർഗീസ് എബ്രഹാം കടുവ എന്ന പേരിൽ സിനിമ ഒരുക്കുന്നതെന്നും ഇതു തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം സിനിമ വിജയകരമായി തിയേറ്ററുകളിൽ തുടരുകയാണ്. വിവേക് ഒബ്റോയി, സംയുക്താ മേനോൻ, സീമ, അലൻസിയർ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlights: jose kuruvinakkunnel came to watch kaduva movie, prithviraj sukumaran, shaji kailas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented