-
അന്തരിച്ച നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് സാമൂഹ്യ പ്രവർത്തകനായ ജോമോൻ പുത്തൻ പുരയ്ക്കൽ. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയയുടെ മരണത്തിന്റെ കഥ പറയുന്ന സിനിമയിൽ ഇർഫാൻ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിസ്റ്റര്‍ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടന്ന നിയമ പോരാട്ടങ്ങളെ ആസ്പദമാക്കിയ ഈ സിനിമ പ്രഖ്യാപിക്കുന്നത് 2017 ലാണ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരുന്നത്.
ജോമോൻ പുത്തൻ പുരയ്ക്കൽ ഏപ്രിൽ 29ന് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
''ഇന്ന് അന്തരിച്ച ബോളിവുഡ് പ്രമുഖ നടൻ ഇർഫാൻ ഖാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അഭയാകേസ് ബോളിവുഡ് സിനിമയാക്കി എന്റെ റോൾ അഭിനയിക്കുവാൻ 2017ൽ ആലോചനയിൽ ഉണ്ടായിരുന്നു. പിന്നീട് 3 വർഷമായി ക്യാൻസർ രോഗം പിടിപെട്ട് വിദേശത്ത് ചികിത്സയിൽ ആയിരുന്നു. ചരിത്രപ്രസിദ്ധമായ പല സംഭവങ്ങളും ബോളിവുഡ് സിനിമ ആക്കിയപ്പോൾ അതിലെ നായക വേഷം അവതരിപ്പിച്ചു വിജയിച്ച നായകനാണ് ഇർഫാൻ ഖാൻ''- ജോമോൻ പുത്തന്‍പുരയ്ക്കൽ കുറിച്ചു.
പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി കൊച്ചിയിലെത്തി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തു. പിന്നീട് ഹോളിവുഡിലും ബോളിവുഡിലുമായി ഇർഫാൻ തിരക്കിലായതോടെ ഈ ചിത്രം നീണ്ടുപോവുകയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് പ്രഖ്യാപനം മുതൽ ഈ ചിത്രത്തെ കാത്തിരുന്നത്. ഇപ്പോൾ യാഥാർഥ്യമാകാതെ പോയ ഈ ചിത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് ഇർഫനും മറഞ്ഞുപോയിരിക്കുകയാണ്.
Content Highlights: jomon puthenpurackal, Sister abhaya case, Irrfan Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..