ജോജു ജോർജ്,അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂൺ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം നിർവഹിക്കുന്ന "മധുരം" എന്ന സിനിമയുടെ ഷൂട്ടിംഗ് കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു.
ഒരു പ്രണയ കഥയാണ്" മധുരം "പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.കൊ പ്രൊഡ്യൂസേഴ്സ് ബാദുഷ,സുരാജ്.
എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ,സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്. പി ആർ ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്
content highlights: joju nikhila vimal arjun ashokan sruthi ramachandran movie madhuram