ജോജുവിനൊപ്പം രമ്യാ നമ്പീശനും: 'പീസ്‌' പുരോഗമിക്കുന്നു


കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ്‌ ഈ ആക്ഷേപഹാസ്യ ചിത്രം പറയുന്നത്.

Ramya, Joju

ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തില്‍ രമ്യാ നമ്പീശനും വേഷമിടുന്നു. 'അഞ്ചാം പാതിര'യ്ക്കു ശേഷം തമിഴ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു രമ്യാ നമ്പീശന്‍.

അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഈ ആക്ഷേപഹാസ്യ ചിത്രം പറയുന്നത്. മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, ചിത്രസംയോജനം- നൗഫൽ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ- ഉണ്ണി പാലോട്, ആർട്ട്- ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ- ബാദുഷ എൻ.എം, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, സ്റ്റിൽസ്- ജിതിൻ മധു.


Content Highlights : Joju George Remya Nambeesan Movie Peace Shooting In Progress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented