ജോജു ജോർജ് നായകനാവുന്ന പീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നു


കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെയാണ് ഈ ചിത്രത്തിലൂടെ സൻഫീർ ആവിഷ്ക്കരിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്ന പീസ് എന്ന ചിത്രത്തിൽ നിന്നും

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ.കെ ഒരുക്കുന്ന "പീസ് " എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെയാണ് ഈ ചിത്രത്തിലൂടെ സൻഫീർ ആവിഷ്ക്കരിക്കുന്നത്.

ആക്ഷേപഹാസ്യ-ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'പീസ്' നിർമിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്.

ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി, അർജുൻ സിംങ്, അനിൽ നെടുമങ്ങാട്, മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ബാനർ-സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ്, നിർമാണം-ദയാപരൻ, സംവിധാനം-സൻഫീർ.കെ, രചന-സഫർ സനൽ & രമേഷ് ഗിരിജ, ഛായാഗ്രഹണം-ഷമീർ ജിബ്രാൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള, ആർട്ട്‌-ശ്രീജിത്ത് ഓടക്കാലി, സംഗീതം-ജുബൈർ മുഹമ്മദ്, ഗാനരചന -അൻവർ അലി & സൻഫീർ.കെ, പ്രൊജക്ട് ഡിസൈനർ-ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ & ഫഹദ്, കോസ്ട്യും ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി, ചീഫ് അസോ: ഡയറക്ടർ-കെ.ജെ വിനയൻ, അസോ: ഡയറക്ടർ-മുഹമ്മദ് റിയാസ്, അസോ: ക്യാമറ-ഉണ്ണി പാലോട്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്-ജിതിൻ മധു എന്നിവരാണ് അണിയറ പ്രവർത്തകർ.

Content Highlights : Joju George New MoviePeace Shooting In progress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented