ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീൻ സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനിൽ നെടുമങ്ങാട്, ആശ ശരത്ത്, അദിതി രവി, ഷാലു റഹിം, രമ്യ നമ്പീശൻ, വിജിലേഷ് കരയാട്, അർജുൻ സിംഗ്, മാമുക്കോയ, പൗളി വൽസൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്റെ തന്നെ കഥയ്ക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അൻവർ അലി, വിനായക് ശശികുമാർ, സൻഫീർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജുബൈർ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ. തായപരനും ജോജുവും ചേർന്നാണ് നിർമാണം

അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രം കൂടിയാണ് ഇത്. തൊടുപുഴയിലെ ചിത്രത്തിന്റ ഷൂട്ടിങ് ഇടവേളക്കിടയിൽ തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാനിറങ്ങിയ സമയം കയത്തിൽപ്പെട്ടായിരുന്നു അനിലിന്റെ മരണം.

content highlights : joju george new movie peace first look anil nedumangad remya nambeesan aditi ravi