ഇരട്ട എന്ന ചിത്രത്തിൽ ജോജു ജോർജ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
അപ്പു പാത്തു പ്രൊഡക്ഷൻഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും കൈകോർക്കുന്ന ജോജു ജോർജ് നായകനായെത്തുന്ന ഇരട്ട പുതുവർഷ സമ്മാനമായി പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോർവാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ച സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം.
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രങ്ങൾക്ക് ശേഷം രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ് ടീം ഒരുമിച്ച നായാട്ടിന് ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള പുരസ്കാരം മാർട്ടിൻ പ്രക്കാട്ടിനായിരുന്നു. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
.jpeg?$p=f974cab&&q=0.8)
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം. മനു ആന്റണിയാണ് എഡിറ്റർ. പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: joju george new movie iratta ready to hit theatres, martin prakkat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..