ത്രില്ലടിപ്പിക്കാന്‍ ജോജു ജോര്‍ജ്ജ്; സസ്‌പെന്‍സ് നിറച്ച് 'ഇരട്ട'യുടെ ട്രെയിലര്‍ 


ഇരട്ട പോസ്റ്റർ | photo: facebook/iratta movie

ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന 'ഇരട്ട' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായിട്ടാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് തമിഴ്- മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ്.

നവാഗതനായ രോഹിത് എം.ജി. കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും. വീണ്ടും ജോജു പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം -വിജയ്. സംഗീതം -ജേക്‌സ് ബിജോയ്, വരികള്‍ -അന്‍വര്‍ അലി, എഡിറ്റിങ് -മനു ആന്റണി, ആര്‍ട്ട് -ദിലീപ് നാഥ്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോനെക്‌സ്, സംഘട്ടനം -കെ. രാജശേഖര്‍, മാര്‍ക്കറ്റിംഗ് -മീഡിയ പ്ലാന്‍ ഒബ്‌സ്‌ക്യൂറ, പി.ആര്‍.ഒ-പ്രതീഷ്ശേഖര്‍.

Content Highlights: joju george movie iratta trailer released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented