iratta film first look
ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന 'ഇരട്ട'നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ന് മുതല്‍ സ്ട്രീം ചെയ്യുന്നു. നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ട നിര്‍മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോര്‍ജ്ജ് ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ട്വിസ്റ്റുകളും ഒക്കെ ചേര്‍ന്ന പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങള്‍. തെന്നിന്ത്യന്‍ താരം അഞ്ജലി ആണ് നായികയായി എത്തുന്നത്.
ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍, എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി.
ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയിയാണ് സംഗീത സംവിധാനം. വരികള്‍ -അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് -ആര്‍ട്ട്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോനെക്‌സ്. സംഘട്ടനം -കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, പി.ആ.ഓ പ്രതീഷ് ശേഖര്‍.
Content Highlights: joju george iratta film on netflix
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..