ഇരട്ട പോസ്റ്റർ, രോഹിത് | photo: facebook/ iratta, rohit
ജോജു ജോര്‍ജിനെ നായകനാക്കി 'ഇരട്ട'യെന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ രോഹിത് എം.ജി. കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് രോഹിത്തിനെ ഒരു ചിത്രത്തിനായി സമീപിച്ചിരിക്കുകയാണ്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്‍ നിന്ന് തിരക്കഥയെഴുതാന്‍ തനിക്കൊരു ഓഫര്‍ വന്നുവെന്ന് രോഹിത് പറഞ്ഞു. താനിപ്പോള്‍ ആ തിരക്കഥയുടെ പണിപ്പുരയിലാണെന്നും ഇതൊരു ബോളിവുഡ് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.
ഈ ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും പുതിയൊരു പ്രൊജക്ടാണെന്നും രോഹിത് അറിയിച്ചു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും വിശദമാക്കാന്‍ തനിക്ക് സാധിക്കില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഇരട്ട തിയേറ്ററില്‍ നിന്ന് അധികമാളുകള്‍ കണ്ടിരുന്നില്ലെന്നും നെറ്റ്ഫ്‌ളിക്‌സിലൂടെ ധാരാളം പേരിലേയ്ക്ക് ചിത്രം എത്തിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഇരട്ട. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരും ചിത്രത്തിലുണ്ട്.
അതേസമയം, അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഇപ്പോള്‍. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരങ്ങള്‍.
Content Highlights: joju george iratta director rohit mg to work with Shah Rukh Khan's production house red chillies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..