'ഇതിലും വലുത് നേടാനാവുമോ എന്നറിയില്ല', പുരസ്കാരവേദിയിൽ വിങ്ങിപ്പൊട്ടി ജോജു


ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി എല്ലാവർക്കും നന്ദിയെന്ന് ജോജു പറഞ്ഞു. 

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ ജോജു ജോർജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വികാരാധീനനായി നടൻ ജോജു ജോർജ്. മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കവേയാണ് ജോജുവിന്റെ ശബ്ദമിടറിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഇവിടെ വരെയെത്താൻ ഒരുപാട് പേർ സഹായിച്ചെന്നും ജോജു പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറേ പറയണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ കാര്യങ്ങൾ ഇമോഷണലാണ്. എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിക്കാൻ പറ്റി. ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി എല്ലാവർക്കും നന്ദിയെന്ന് ജോജു പറഞ്ഞു.



നൂറിലേറെ സിനിമകളിൽ ഇതുവരെ അഭിനയിച്ചു. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു. പല പടങ്ങളിൽ നിന്നെല്ലാം എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ​ഗുരുക്കന്മാരായ സംവിധായകരുമാണ്. ഇതിലും വലിയ ഒരു നേട്ടം എനിക്ക് നേടാനാവുമോ എന്ന് അറിയില്ലെന്നും ജോജു പറഞ്ഞു.

മികച്ചനടനുള്ള പുരസ്കാരം ബിജു മേനോനൊപ്പമാണ് ജോജു പങ്കിട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം രേവതി ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സിത്താരയ്ക്ക് വേണ്ടി മകൾ ഏറ്റുവാങ്ങി.

Content Highlights: joju george crying, state film award distribution function thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented